ഒതളൂര്‍ സ്വദേശിയായ യുവാവിനെ കോക്കൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം ഒതളൂര്‍ സ്വദേശിയായ യുവാവിനെ കോക്കൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിയാറംകുന്നത്ത് ഷംസുദ്ധീന്‍ (29) ആണ് മരിച്ചത്. കോക്കൂരിലുള്ള സുഹൃത്ത് വിഷ്ണുവിന്റെ വീട്ടിലാണ് ഷംസുദ്ധീനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവും അച്ചന്‍ വിജയനും താമസിച്ച് വന്ന കോക്കൂര്‍ സ്‌കൂളിന് സമീപത്തുള്ള വീട്ടിലാണ് ഏതാനും ദിവസമായി ഷംസുദ്ധീന്‍ താമസിച്ചിരുന്നത്. ഇവര്‍ ബുധനാഴ്ച ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് ഷംസുദ്ധീനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

 

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

ADVERTISEMENT