വയനാടിന് കൈത്താങ്ങാവാന്‍ സോപ്പ് ചലഞ്ചുമായി മുണ്ടത്തിക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷനല്‍ സര്‍വ്വീസ് സ്‌കീം വളന്റിയര്‍മാര്‍. വയനാട്ടില്‍ നാഷണല്‍ സര്‍വീസ് സ്‌കീം നിര്‍മ്മിക്കുന്ന 150 വീടുകള്‍ക്കായുള്ള ധനസമാഹാരണാര്‍ത്ഥം 2000 സോപ്പുകള്‍ വിപണനം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് സ്‌കൂളിലെ 100 ഓളം വരുന്ന എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍. പദ്ധതിയുടെ ഉദ്ഘാടനവും നഗരസഭയുടെ ഗ്രീന്‍ പ്രോട്ടോകോളിന് പിന്തുണയുമായി എന്‍.എസ്.എസ്. ഒരുക്കിയ പ്ലാസ്റ്റിക് കളക്ഷന്‍ ബിന്നിന്റെ സമര്‍പ്പണവും നഗരസഭ സെക്രട്ടറിയും ശുചിത്വ മിഷന്‍ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്ററുമായ കെ കെ മനോജ് നിര്‍വഹിച്ചു.
ADVERTISEMENT