28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Chavakkad ചാവക്കാട് മടേക്കടവിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടന്നു

ചാവക്കാട് മടേക്കടവിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടന്നു

ചാവക്കാട് നഗരസഭ 22 -ാം വാര്‍ഡ് മടേക്കടവിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, മേലേപ്പുര സാവിത്രിക്ക് പൂക്കള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. മണികണ്ഠന്‍, കൗണ്‍സിലര്‍മാരായ കെ പി രഞ്ജിത്ത് കുമാര്‍, ഗിരിജ പ്രസാദ്, ഉമ്മൂ ഹുസൈന്‍, രമ്യ ബിനീഷ്, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!