മുക്കുതല പകരാവൂര്‍ ശിവക്ഷേത്രത്തിലെ ഇല്ലം നിറയാഘോഷിച്ചു. ഗുരുവായൂരില്‍ നിന്ന് പ്രത്യേകം ശേഖരിച്ച നെല്‍ക്കതിരുകള്‍ ഉപയോഗിച്ചായിരുന്നു ചടങ്ങുകള്‍. രാവിലെ ആരംഭിച്ച ചടങ്ങുകള്‍ ക്ഷേത്രത്തിനകത്ത് മേല്‍ശാന്തി ശിവപൂജന്‍ കഴകം ശ്രീ പരമേശ്വരന്‍ നമ്പീശന്റെ നേതൃത്വത്തില്‍ നടന്നു. ചടങ്ങുകള്‍ക്കുശേഷം പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു. ക്ഷേത്രം സെക്രട്ടറി വി. ചന്ദ്രന്‍ നായര്‍, ട്രഷറര്‍ വിജയന്‍ വാക്കേത്ത്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശിവദാസന്‍ മുല്ലപ്പുള്ളി, അജേഷ് പുത്തില്ലത്ത്, മോഹനന്‍ കാഞ്ഞിയൂര്‍, കെ ടി ഉണ്ണികൃഷ്ണന്‍, ശ്രീധരന്‍ പിടാവന്നൂര്‍, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രസാദ വിതരണത്തിന് മാതൃസമിതി അംഗങ്ങളും നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.



