31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam വീട് കുത്തി തുറന്ന് കവര്‍ച്ച ; 6 പവന്‍ സ്വര്‍ണവും പണവും നഷ്ടപെട്ടു

വീട് കുത്തി തുറന്ന് കവര്‍ച്ച ; 6 പവന്‍ സ്വര്‍ണവും പണവും നഷ്ടപെട്ടു

68

വടക്കേക്കാട് വീട്ടുകാര്‍ ആശുപത്രിയിലായിരുന്ന സമയം നോക്കി വീട്ടില്‍ കവര്‍ച്ച.6 പവന്‍ സ്വര്‍ണവും പണവും നഷ്ടപെട്ടു. വടക്കേക്കാട് വൈലത്തൂര്‍ കാഞ്ഞങ്ങാട് ഗംഗാധരന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്. അലമാര തകര്‍ത്ത് ഏകദേശം 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 2600 രൂപയും കവര്‍ന്നു എന്നാണ് പരാതി. അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും ഒരു പവന്‍ തൂക്കം വരുന്ന മോതിരവുമാണ് നഷ്ടമായത്. കഴിഞ്ഞ ആഴ്ചയില്‍ വീട്ടിലെ അംഗങ്ങള്‍ ആശുപത്രിയില്‍ ആയിരുന്ന വിവരം അറിഞ്ഞാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയതെന്നാണ് പോലീസിന്റെ സംശയം. മോഷണം നടന്നതായി വൈകിയാണ് കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!