പെരുമ്പിലാവ് പൊറവൂര്‍ റോഡിന് സമീപത്തുനിന്നും മുറിച്ചുമാറ്റിയ ആല്‍മരത്തിന്റെ തടികള്‍ നടപ്പാതയില്‍ നിന്നും നീക്കം ചെയ്യാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ആഴ്ചയിലാണ് കടവല്ലൂര്‍ പഞ്ചായത്തിലെ പൊറവൂര്‍ റോഡിന് സമീപം പാതയോരത്ത് നിന്നിരുന്ന ആല്‍മരം ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മുറിച്ചു മാറ്റിയത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായാണ് ആല്‍മരം മുറിച്ചുമാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് എത്തിയത്. മരം മുറിക്കുന്നതിനെതിരെ പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ, പ്രവൃത്തി നിര്‍ത്തി വെക്കുകയും പിന്നീട് മറ്റൊരു ദിവസം കുന്നംകുളം പോലീസിന്റെ സഹായത്തോടെ പഞ്ചായത്ത് അധികൃതര്‍ മരം മുറിച്ചു മാറ്റുകയുമായിരുന്നു. മുറിച്ചിട്ട മരത്തടികള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപ്പാതയില്‍ നിന്നും നീക്കം ചെയ്യാത്തതാണ് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നത്. ഇവ ഉടന്‍ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



