30.1 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Perumpilavu കടവല്ലൂര്‍ കര്‍ഷകരുടെ ‘ഡ്രം സീഡര്‍’ പരീക്ഷണം ; ചേറ്റു വിത ഇനി പകുതി ചിലവില്‍

കടവല്ലൂര്‍ കര്‍ഷകരുടെ ‘ഡ്രം സീഡര്‍’ പരീക്ഷണം ; ചേറ്റു വിത ഇനി പകുതി ചിലവില്‍

22

കടവല്ലൂര്‍ അടിമനത്താഴം പാടശേഖരത്തില്‍ ഡ്രം സീഡര്‍ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ ചേറ്റു വിത നടത്തി. പദ്ധതി വിജയിച്ചാല്‍ പകുതിയോളം കൂലി ചിലവും, വിത്തും, സമയവും ലാഭിക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.സാധാരണ മുണ്ടകന്‍ കൃഷിക്കു ഞാറ്റടി തയ്യാറാക്കി പറിച്ചു നടീല്‍ നടത്തുനയാണ് പതിവ്, ഇതിന് ഏക്കര്‍ ഒന്നിന് ആറായിരം രൂപയോളം ചിലവ് വരും. സീഡര്‍ ഉപയോഗിക്കുമ്പോള്‍ ഒരു മണിക്കൂര്‍കൊണ്ട് കര്‍ഷകനു തന്നെ വിത പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതുകൊണ്ട് ഞാറ്റടി തയ്യാറാക്കാനുള്ള ഉഴവു കൂലിയും പറിച്ചു നടാനുള്ള ചിലവും ഒഴിവാക്കന്‍ സാധിക്കും, കൂലി വര്‍ദ്ധനയും, തൊഴിലാളികളുടെ ലഭ്യതക്കുറവുമാണ് ന്യൂതന സങ്കേതിക വിദ്യ പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പാടശേഖര സമിതി സെക്രട്ടറി മോഡേണ്‍ ബഷീര്‍ പറയുന്നു. കൃഷി വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം നടക്കുന്ന പരീക്ഷണം വിജയിച്ചാല്‍ നെല്‍കര്‍ഷകര്‍ക്ക് വലിയ ലാഭമാണ് ഉണ്ടാകുക, ഇത്തരത്തിലുള്ള രീതികള്‍ കള നശീകരണത്തനും, വളപ്രയോഗത്തിനും, കൊയ്ത്തിനും വരെ കൂടുതല്‍ എളുപ്പമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ അടിമനത്താഴം പാടശേഖരത്തിലെ ഇരുപതു സെന്റില്‍ നടത്തിയ ഡ്രം സീഡര്‍ ഉപയോഗിച്ചുള്ള ചേറ്റു വിതക്ക് പാടശേഖര സമിതി പ്രസിഡണ്ട് സി ആര്‍ അരവിന്ദാക്ഷന്‍, കര്‍ഷകരായ മാനംകണ്ടത്ത് മുഹമ്മദ് ഹാജി, കുഞ്ഞുമുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!