31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Punnayurkulam സഞ്ജീവനി പദ്ധതി ; നൂറോളം പേര്‍ക്ക് മരുന്നും കിറ്റ് കൂപ്പണും

സഞ്ജീവനി പദ്ധതി ; നൂറോളം പേര്‍ക്ക് മരുന്നും കിറ്റ് കൂപ്പണും

44

പുന്നയൂര്‍ക്കുളം കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എല്ലാമാസവും നടത്തിവരുന്ന സഞ്ജീവനി പദ്ധതിയുടെ ഭാഗമായി അര്‍ഹരായ നൂറോളം പേര്‍ക്ക്, ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളും ജീവന്‍ രക്ഷാമരുന്നുകളും, കിറ്റ് കൂപ്പണ്‍ വിതരണവും നടത്തി. കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ പരിപാടിക്ക് കാരുണ്യം ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍, ചെയര്‍മാന്‍ റാഫി, വൈസ് ചെയര്‍മാന്‍ ശരീഫ് പാണ്ടോത്തയില്‍ എന്നിവര്‍ സംസാരിച്ചു. മോട്ടിവേഷന്‍ സ്പീക്കര്‍ നുസ്രത്ത് ‘മനസ്സമാധാനം’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. മുഹമ്മദ് അലി, അബു പരൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!