ഓണത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ കുടുംബശ്രീ മോഡല്‍ സിഡിഎസ് ഓണം വിപണന മേള ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ എ.എച്ച്. അക്ബര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സി.ഡി.എസ്. ചെയര്‍പേഴ്സന്‍ എന്‍.കെ. പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ്, സ്ഥിരം സമിതിയധ്യക്ഷരായ പി.യതീന്ദ്രദാസ്, ലിഷ മാത്രംകോട്ട് , കെ.എച്ച്.സലാം, സബൂറ ബക്കര്‍ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ സാജിത, മെമ്പര്‍ സെക്രട്ടറി സംഗീത, കണ്‍വീനര്‍മാരായ നഫല, ഫൗസിയ, സ്റ്റെപ്ന , ഷിനി , അക്കൗണ്ടന്റ് ജെറീന എന്നിവര്‍ സംസാരിച്ചു.



