30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam തൃശ്ശൂര്‍ സഹോദയ സിബിഎസ്ഇ അത്‌ലറ്റിക് മീറ്റ്: ബി.വി.ബി വിദ്യാമന്ദിര്‍ ജേതാക്കള്‍

തൃശ്ശൂര്‍ സഹോദയ സിബിഎസ്ഇ അത്‌ലറ്റിക് മീറ്റ്: ബി.വി.ബി വിദ്യാമന്ദിര്‍ ജേതാക്കള്‍

102

കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ നടന്നുവന്നിരുന്ന തൃശ്ശൂര്‍ സഹോദയ സിബിഎസ്ഇ വിദ്യാലയങ്ങളുടെ അതലറ്റിക് മീറ്റില്‍ 176 പോയന്റുകളുമായി എരവിമംഗലം ബി.വി.ബി. വിദ്യാമന്ദിര്‍ ജേതാക്കളായി. മുളങ്കുന്നത്ത്ക്കാവ് കെ എം ബി വിദ്യാമന്ദിര്‍ 143 പോയന്റോടെ രണ്ടാംസ്ഥാനത്തും തൃശ്ശൂര്‍ ദേവമാത 120 പോയന്റുകള്‍ നേടി മൂന്നാംസ്ഥാനത്തുമെത്തി. മൂന്നു ദിവസങ്ങളിലായി കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ നടന്ന കായികമേളയില്‍ ജില്ലയിലെ 61 സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ നിന്നുള്ള രണ്ടായിരത്തോളം കായികപ്രതിഭകള്‍ മാറ്റുരച്ചു.
സമാപനസമ്മേളനത്തില്‍ എസ്.എസ്.സി.ടി. പ്രസിഡന്റ് എം.കെ. രാമചന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഡോ.കെ.എസ് ഹരിദയാല്‍ മുഖ്യാതിഥിയായി. സഹോദയ രക്ഷാധികാരി എം. ദിനേഷ്ബാബു കായികമേള ജേതാക്കളെ പ്രഖ്യാപിച്ചു.

ADVERTISEMENT
error: Content is protected !!