വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കടങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാംഘട്ട മത്സ്യവില്‍പ്പന നടത്തി. നാല് ഘട്ടങ്ങളിലായിട്ടാണ് മത്സ്യ കച്ചവടം നടത്തുന്നത്. കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീനാ സാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി. നാലാം ഘട്ടം സെപ്തമ്പര്‍ 11 ന് വെള്ളറക്കാട് നടക്കും.
ADVERTISEMENT