24.4 C
Kunnamkulam
Thursday, August 6, 2026
Home Bureaus Punnayurkulam വിദ്യാഭ്യാസ അവാര്‍ഡ് ദാനവും പുരസ്‌കാര വിതരണവും നടത്തി

വിദ്യാഭ്യാസ അവാര്‍ഡ് ദാനവും പുരസ്‌കാര വിതരണവും നടത്തി

പുന്നയൂര്‍ അകലാട് ലിഗോളാസ് ചാരിറ്റി ആര്‍ട്ട്‌സ് & സ്‌പോര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദ്യഭ്യാസ അവാര്‍ഡ് ദാനവും പുരസ്‌കാര വിതരണവും നടത്തി. മുസ്ലീം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് എം.വി ഷെക്കീര്‍ ഉദ്ഘാടനം ചെയ്തു. മേഖലയിലെ എസ് എസ് എല്‍ സി , പ്ലസ് 2 പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും, നിര്‍ദ്ധന കുംബത്തിനുള്ള തയ്യല്‍ മെഷിന്‍ വിതരണവും നിര്‍ദ്ധന രോഗികള്‍ക്കുളള ചികിത്സാ സഹായവിതരണവും സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന അകലാട് നബവി ആംബുലന്‍സ് ടീമിനുള്ള പുരസ്‌കാര വിതരണവുമാണ് നടത്തിയത്. സമിതി പ്രസിഡണ്ട് അബൂബക്കര്‍ പെരുംമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. ഹംസ കുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!