24.4 C
Kunnamkulam
Thursday, August 6, 2026
Home Bureaus Chavakkad ചാവക്കാട് പുതിയ പാലത്തിന് മുകളില്‍ രൂപപ്പെട്ട കുഴി അപകട ഭീഷണിയാകുന്നു

ചാവക്കാട് പുതിയ പാലത്തിന് മുകളില്‍ രൂപപ്പെട്ട കുഴി അപകട ഭീഷണിയാകുന്നു

ചാവക്കാട് പുതിയ പാലത്തിന് മുകളില്‍ രൂപപ്പെട്ട വലിയ കുഴി അപകട ഭീഷണിയാകുന്നു. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്ന് പോകുന്നത്. ബൈക്ക് യാത്രികരും മുച്ചക്രവാഹനങ്ങളുമാണ് കുഴിയില്‍ ചാടി അപകടത്തില്‍പെടുന്നത്. പാലത്തിലെ കുഴി കഴിഞ്ഞ ദിവസം സമീപത്തെ വ്യാപാരികള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചെങ്കിലും മഴ പെയ്തതോടെ വീണ്ടും കുഴി രൂപപ്പെട്ടു. എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ കുഴിയടക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!