26.1 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu പതിനഞ്ചാമത് ശ്രീഭദ്ര പുരസ്‌കാരം പ്രശസ്ത സോപാന സംഗീത കലാകാരി ആശ സുരേഷിന്

പതിനഞ്ചാമത് ശ്രീഭദ്ര പുരസ്‌കാരം പ്രശസ്ത സോപാന സംഗീത കലാകാരി ആശ സുരേഷിന്

7

കരിക്കാട് ഭട്ടിമുറി കൊടിയഞ്ചിറ ഭഗവതിയുടെ നാമധേയത്തില്‍ നല്‍കിവരുന്ന പതിനഞ്ചാമത് ശ്രീഭദ്ര പുരസ്‌കാരം പ്രശസ്ത സോപാന സംഗീത കലാകാരി ആശ സുരേഷിന് സമ്മാനിച്ചു.ക്ഷേത്രം ഹാളില്‍ വെച്ചു നടന്ന പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങിന്റേയും ഓണാഘോഷത്തിന്റേയും ഉദ്ഘാടനം തത്ത്വരസികനും ആദ്ധ്യാത്മിക പ്രഭാഷകനുമായ പ്രസാദ് പുളിക്കല്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഫലകവും അയ്യായിരത്തിയൊന്നു രൂപയുമടങ്ങുന്ന ശ്രീഭദ്ര പുരസ്‌കാരം സോപാന സംഗീത കലാകാരി ആശാ സുരേഷിനു സമ്മാനിച്ചു. ക്ഷേത്രം പ്രസിഡണ്ട് ബി.ടി. വി. വിജയന്‍ നമ്പൂതിരി അദ്ധ്യക്ഷതയില്‍ മതസൗഹാര്‍ദ്ദ സന്ദേശത്തോടെ നടന്ന ചടങ്ങിന് കരിക്കാട് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാദര്‍ ഡോ സണ്ണി ചാക്കോ, കരിക്കാട് ജുമാ മസ്ജിദ് ഖത്തീബ് അഷ്‌കര്‍ വാഫി കയറാടി, കളമെഴുത്തു കലാകാരന്‍ കല്ലാറ്റ് മണികണ്ഠ കുറുപ്പ് , ക്ഷേത്രം മേല്‍ശാന്തി സൂരജ് കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ക്ഷേത്രം അടിയന്തിരക്കാര്‍ക്കു ഓണപുടവ വിതരണം നടത്തി. പൂര്‍സ്‌ക്കാര ജേതാവ് ആശാ സുരേഷ് മറുപടി പ്രസംഗം നടത്തി. ക്ഷേത്രം സെക്രട്ടറി കെ . ആര്‍ ഉണ്ണികുട്ടന്‍ സ്വാഗതവും , വൈസ് പ്രസിഡന്റ് ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണലോഷത്തിന്റെ ഭാഗിയുള്ള വിവിധ കലാപരിപാടികളും, ഓണ സദ്യയും ഉണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും, മാതൃ സമിതി അംഗങ്ങളും നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!