24.4 C
Kunnamkulam
Friday, August 28, 2026
Home CCTV Desk വീണ്ടും കാട്ടാന ആക്രമണം ; ഇടുക്കി പൂപ്പാറയില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

വീണ്ടും കാട്ടാന ആക്രമണം ; ഇടുക്കി പൂപ്പാറയില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

25

ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ച തേവര്‍ (62) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. പ്രദേശത്ത് രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കര്‍ ഭാഗത്താണ് സംഭവം. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഒച്ച തേവര്‍ക്ക് മരണം സംഭവിച്ചതെന്ന് ദേവികുളം റേഞ്ച് ഓഫീസര്‍ പറയുന്നു. ഡിഎഫ്ഒ ഉള്‍പ്പെടെ ഉള്ളവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യം നേരിടുന്നുണ്ട്. വനം വകുപ്പ് ആര്‍ആര്‍ടി സംഘം ആനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും ഇവ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങിവരികയാണ് പതിവ്.

 

ADVERTISEMENT
error: Content is protected !!