മന്നലാംകുന്ന് കിണര്‍ പരിസരത്തെ മമ്മിക്കുട്ടിയകത്ത് ബാദുഷ (50) യുടെ നിര്യാണത്തില്‍ അനുശോചിച്ച് ലെഫ്റ്റ് വിംഗ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു. ബുറൈമി റസ്റ്റോറന്റില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ വി താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് മെമ്പര്‍ ആലത്തയില്‍ മൂസ, ധനീബ്, യഹിയ മന്നലാംകുന്ന്, എംസി ഗഫൂര്‍, എം കെ അബൂബക്കര്‍, വഹാബ്, എം കെ സലിം മാസ്റ്റര്‍,പി കെ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. അസുഖബാധിതനായി കിടപ്പിലായിരുന്ന 50 വയസുള്ള ബാദുഷ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. എം ഇ എസ് മൊയ്ദു-സുഹറ ദമ്പത്തികളുടെ മകനാണ് പരേതന്‍. റസ്മിന ഭാര്യയും, മുഹമ്മദ് ഷെഹ്ഷാദ്, റിസ്ന ഫാത്തിമ്മ, ആയിഷ റസ്വിന് എന്നിവര്‍ മക്കളുമാണ്.



