അകലാട് യൂത്ത് ബ്രിഗേഡ് കലാകായിക വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അനില്‍ നഗറില്‍ നടത്തിയ പരിപാടി എം ഇ എസ് പൊന്നാനി കോളേജ് അസിസ്റ്റന്റ് പ്രൊഫസറും പുരോഗമന കലാസാഹിത്യസംഘം മലപ്പുറം ജില്ല വൈസ് പ്രസിഡണ്ടുമായ റിയാസ് പഴനി ഉദ്ഘാടനം ചെയ്തു. ടി എസ് സജീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം വി സമീര്‍ മുഖ്യാതിഥിയായി. യൂത്ത് ബ്രിഗേഡ് രക്ഷാധികാരി ടി വി ശശിധരന്‍ സംസാരിച്ചു. ചടങ്ങില്‍ നാട്ടിലെ വിദ്യാഭ്യാസ കലാകായിക ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെ ആദരിച്ചു. തുടര്‍ന്ന് തിരുവാതിരക്കളി, നാടകം, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, കരോക്കെ ഗാനമേള, എന്നിവയും ഉണ്ടായിരുന്നു. ദേവാനന്ദ, നിവേദിത തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ടി എ ആനന്ദ് സ്വാഗതവും റെജില്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ടി എസ് സനീഷ്, യദുകൃഷ്ണ, ഷിമ, ഗ്രീഷ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



