അറുപത് ശതമാനം കാഴ്ച്ച ശക്തി നഷ്ടമായ അന്തിക്കാട് സ്വദേശി ടി സി നടരാജന്റെ ഓണം ബംബറിന്റെ 9 ടിക്കറ്റുകളാണ് കളഞ്ഞ് പോയത്. വില്‍പ്പനക്കായി ബാഗിലാക്കി നടത്തുന്നതിനിടയില്‍ എവിടെയോ വെച്ച് വീണ് പോയ ടിക്കറ്റുകള്‍ തിരികെ കിട്ടാന്‍ ഇനി അന്വേഷിയ്ക്കാത്ത സ്ഥലങ്ങളൊന്നുമില്ലെന്ന് നടരാജന്‍ പറയുന്നു. ആഗസ്റ്റ് 14 ന് വൈകീട്ടാണ് വില്‍പ്പനക്കിടയില്‍ 9 ഓണം ബംബര്‍ നഷ്ടമായ കാര്യം നടരാജന് ബോധ്യമായത്. അതിന് ശേഷം പരിചയക്കാരോട് പറഞ്ഞ് സോഷ്യല്‍ മീഡിയ ഉള്‍പ്പടെ പല വഴിക്കും അന്വേഷിച്ചു വെങ്കിലും നിരാശയായിരുന്നു ഫലം. ജന്മനാല്‍ ഉള്ള പരിമിതമായ കാഴ്ച്ചയോടും ജീവിത സാഹചര്യങ്ങളോടും പൊരുതിയാണ് കഴിഞ്ഞ 7 വര്‍ഷമായി നടരാജന്‍ ലോട്ടറി വിറ്റ് ജീവിക്കുന്നത്. കളഞ്ഞ് പോയ ലോട്ടറി ടിക്കറ്റ് കിട്ടിയവര്‍ക്ക് അത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും കളഞ്ഞ് പോയ നമ്പറുകളില്‍ സമ്മാനം അടിച്ചാല്‍ പോലും അതവര്‍ക്ക് ഉപയോഗിക്കാനാകില്ല.


