30.7 C
Kunnamkulam
Saturday, August 29, 2026
Home Bureaus Chavakkad ഭിന്ന ശേഷിക്കാരുടെ ഓണാഘോഷം നടന്നു

ഭിന്ന ശേഷിക്കാരുടെ ഓണാഘോഷം നടന്നു

9

 

ഡിഫറെന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍ വെല്‍ഫെയര്‍ ഫെഡറേഷന്‍ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭിന്ന ശേഷിക്കാരുടെ ഓണാഘോഷം നടന്നു. അണ്ടത്തോട് വി.പി മാമു കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ ആഘോഷം, ജില്ല കമ്മിറ്റി അംഗം എം.ബാലാജി ഉത്ഘടനം ചെയ്തു. ചാവക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ.എച്ച്.അക്ബര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഫെഡറേഷന്‍ ചാവക്കാട് ഏരിയ പ്രസിഡണ്ട് ജബ്ബാര്‍ കോട്ടപ്പടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷാജഹാന്‍ വടക്കേക്കാട് സ്വാഗതം പറഞ്ഞു. സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസന്‍ മുഖ്യ പ്രഭാഷണം നടത്തി. ചാവക്കാട് ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ വി അപ്പു മാസ്റ്റര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് മെമ്പര്‍ എ.ഡി ധനീപ്, വി.താജുദ്ദീന്‍, അശോകന്‍ ചാവക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓണസദ്യയും വിവിധ കല സാംസ്‌കാരിക പരിപാടികളും ഉണ്ടായിരുന്നു. പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. മണി ബാഹുലേയന്‍, സെലീന മൊയ്തീന്‍ കോയ, ജാസ്മിന്‍ ഷഹീര്‍, എം.പി സുജീഷ്, ഷിനോജ് മുപ്പാട്ട്, വീ നൗഷാദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!