27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Kechery കിഴക്കാളൂര്‍ സഹൃദയ കലാവേദിയുടെ ഓണാഘോഷത്തിന് സമാപനമായി

കിഴക്കാളൂര്‍ സഹൃദയ കലാവേദിയുടെ ഓണാഘോഷത്തിന് സമാപനമായി

26

25 -ാം തിയ്യതി മുതല്‍ ആരംഭിച്ച ഓണാലോഷ പരിപാടികളുടെ ഭാഗമായി പൂക്കള മത്സരം പുലിക്കളി, പെനാല്‍റ്റി ഷൂട്ടൗട്ട്, വോളി ബോള്‍, തായംകളി, ഓട്ടമത്സരം, നടത്തമത്സരം, സ്പൂണ്‍ റേസ്, സുന്ദരിയ്ക്ക് പൊട്ടുതൊടല്‍, സൂചിയില്‍ നൂല്‍ കോര്‍ക്കല്‍, ബിസ്‌ക്കറ്റ് ചാട്ടം ബലൂണ്‍ പൊട്ടിക്കല്‍ വടം വലി, സ്‌ളോ ബൈക്ക്‌സ് ളോ സൈക്കിള്‍, റിലേ പഴം പോരാട്ടം കസേരകളി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ ഫുട്‌ബോള്‍ തുടങ്ങിയ മത്സരങ്ങള്‍ നാല് ദിവസങ്ങളിലായി അരങ്ങേറി. സമാപന ചടങ്ങില്‍ കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം. പി. സജീപ്, മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ലിയ ജോജോ, സഹൃദയ കലാവേദി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് കരുവാന്‍ പടി പഞ്ചമിയുടെ നേതൃത്വത്തിലുള്ള വീരനാട്യവും അരങ്ങേറി.

 

ADVERTISEMENT
error: Content is protected !!