30.7 C
Kunnamkulam
Saturday, August 29, 2026
Home Bureaus Kechery ആളൂര്‍ നാട്ടുകൂട്ടം കലാസാംസ്‌കാരിക വേദിയുടെ ഓണാഘോഷത്തിന് സമാപനമായി

ആളൂര്‍ നാട്ടുകൂട്ടം കലാസാംസ്‌കാരിക വേദിയുടെ ഓണാഘോഷത്തിന് സമാപനമായി

15

 

ആളൂര്‍ നാട്ടുകൂട്ടം കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ഓണാഘോഷത്തിന് സമാപനമായി. ആളൂര്‍ എല്‍ പി. സ്‌കൂള്‍ പരിസരത്ത്, പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തോടെയാണ് ഓണാലോഷത്തിന് പരിസമാപ്തിയായത്. പൂക്കള മത്സരം പായസമേള, കസേരക്കളി, മൈലാഞ്ചിയിടല്‍, ചാക്കില്‍ ചാട്ടം, ബിസ്‌ക്കറ്റ് ചാട്ടം കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ സുന്ദരിയ്ക്ക് പൊട്ട് തൊടല്‍, സുന്ദരന് മീശ വരയ്ക്കല്‍, സൈക്കിള്‍ സ്ലോ റേസ്, വടംവലി തുടങ്ങിയ മത്സരങ്ങളാണ് ഓണാലോഷത്തിന്റെ ഭാഗമായി 26, 27 തിയ്യതികളില്‍ നടന്നത്. വെള്ളിയാഴ്ച്ച വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സി. ബിനോയ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി രക്ഷാധികാരി വി.കെ. നാരായണന്‍ നമ്പൂതിരി അധ്യക്ഷനായി. ചലച്ചിത്ര താരം ജയരാജ് വാര്യര്‍ മുഖ്യാതിഥിയായി. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗംഗാധരന്‍ മാസ്റ്റര്‍, ലിയ ജോജോ, ജോണ്‍ കാക്കശ്ശേരി, ആളൂര്‍ സെന്റി സെബാസ്റ്റ്യന്‍സ് ഇടവക വികാരി ഫാ ജാക്‌സണ്‍ ചാലയ്ക്കല്‍, അഷറഫ് മാസ്റ്റര്‍, സാംസ്‌കാരിക വേദി ഭാരവാഹികളായ സിംസണ്‍ കൂത്തൂര്‍, പി.വി. അജീഷ്, ഫ്രാഗി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!