29.2 C
Kunnamkulam
Saturday, August 29, 2026
Home Bureaus Perumpilavu പെങ്ങാമുക്ക് ഹൈസ്‌ക്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

പെങ്ങാമുക്ക് ഹൈസ്‌ക്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

30

 

പെങ്ങാമുക്ക് ഹൈസ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എ.സി.മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ അദ്ധ്യഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ സജിത്ത്, വിജയ ഗോപി, ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ ഷിബു, മാനേജര്‍ തമ്പി , വി.കെ.മുഹമ്മദ് , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് ടി.കെ.രാജന്‍ , ട്രഷറര്‍ എന്‍.ആര്‍.രജീഷ് എന്നിവര്‍ സംസാരിച്ചു. പ്രധാന അദ്ധ്യാപകന്‍ സി.ജി.ഷനോജ് സ്വാഗതവും സെക്രട്ടറി കെ.കെ ഷെമീര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ അദ്ധ്യാപക സംഗമവും പ്രതിഭകളെ ആദരിക്കലും നടന്നു. വൈകീട്ട് നടന്ന ആദരണീയ സമ്മേളനത്തില്‍ വി.കെ.അഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡോ.ഹരീഷ്, ടി.സി.ചെറിയാന്‍, സലിം ചിറക്കല്‍ , കെ.എം.ഗഫൂര്‍ ഹാജി , എം.എ.അബ്ദുള്‍ റഷീദ്, വത്സരാജ് , ഷാബു പോര്‍ക്കുളം, എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!