വെങ്കിടങ്ങ് തൊയക്കാവില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. തൊയക്കാവ് കാളിയാക്കല്‍ മുനമ്പ് ഉന്നതിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ വേലിയത്ത് വീട്ടില്‍ കുമാരനാണ് (72) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മകന്‍ പ്രജീഷിനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് പിതാവിന് നേരെ മകന്റെ ആക്രമണം നടന്നത്. കനോലി പുഴയില്‍ നിന്ന് ചൂണ്ടയിട്ട് മീന്‍പിടിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു കുമാരന്‍. അദ്ദേഹം കൈകാലുകള്‍ കഴുകി വീടിനകത്തേക്ക് കയറാന്‍ ഒരുങ്ങവെ, പുറകിലൂടെ എത്തിയ മകന്‍ പ്രജീഷ് വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന് പുറകില്‍ വെട്ടുകയായിരുന്നു.ഗുരുതരമായി വെട്ടേറ്റ കുമാരനെ വെങ്കിടങ്ങിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുതലയുടെ വലതു ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവും രക്തം വാര്‍ന്നതുമാണ് മരണം കാരണമെന്നാണ് പ്രാഥമിക നിഗമനം. വലത്തേ ചെവി രണ്ടായി മുറിഞ്ഞിട്ടുണ്ട്. തോളെല്ലിന് ചെറിയ മുറിവുണ്ട്. താടിയെല്ലും മുറിഞ്ഞിട്ടുണ്ട്. വെട്ടേറ്റ ശേഷം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതും മരണകാരണമായി പറയപ്പെടുന്നു.
പ്രതിയായ പ്രജീഷ് കടുത്ത ലഹരിക്ക് അടിമയാണെന്ന് പറയുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പാവറട്ടി പോലീസ് ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



