29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Punnayurkulam പറയങ്ങാട് മഖാം ഉറൂസ് : സംഘാടകസമിതി യോഗം ചേര്‍ന്നു

പറയങ്ങാട് മഖാം ഉറൂസ് : സംഘാടകസമിതി യോഗം ചേര്‍ന്നു

24

വടക്കേകാട് പറയങ്ങാട് വലിയുല്ലാഹി ശൈഖ് മുസ്ലിയാര്‍ ഉപ്പാപ്പയുടെ 172-ാമത് മഖാം ഉറൂസിന്റെ ഭാഗമായി സംഘാടകസമിതി യോഗം ചേര്‍ന്നു.2026 സെപ്തംബര്‍ 26, 27, 28, 29 ശനി ഞായര്‍ തിങ്കള്‍ ചൊവ്വ തിയ്യതികളിലാണ് വിപുലമായരീതിയില്‍ ഉറൂസ് നടത്തുന്നത്. വിത്യസ്ത സെഷനുകളിലായി പ്രമുഖ പണ്ഡിതന്മാരും സയ്യിദന്മാരും ഉറൂസില്‍ പങ്കെടുക്കും. മതപ്രഭാഷണം, ദു:ആ സമ്മേളനം, ഖത്മുല്‍ ഖുര്‍ആന്‍ , മൗലിദ് പാരായണം, നൂറുല്‍ ഹുദാ ദര്‍സ് ഫെസ്റ്റ്, അന്നദാനം തുടങ്ങി വിത്യസ്ഥ പരിപാടികളാണ് ഉറൂസിന്റെ ഭാഗമായി നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന മഹല്ല് പ്രഥമ യോഗം മഹല്ല് പ്രസിഡന്റെ അബ്ദുസ്സലാം ബാഖവി ഉല്‍ഘാടനം ചെയ്തു. ഭാരവാഹികളായ ഹസ്സന്‍ പണിക്ക വീട്ടില്‍ , കേണല്‍ മരക്കാര്‍, കുഞ്ഞിമോന്‍ മാരാത്ത്, അബ്ദുറഹീം പൂക്കയില്‍, ഷാഹുല്‍ ഹമീദ് സഖാഫി, ഇസ്മയില്‍ ഊരിക്കുന്നത്ത് എന്നിവര്‍ സംസാരിച്ചു. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ , തിരഞടുക്കപ്പെട്ട സ്വാഗത സംഘം അംഗങ്ങള്‍, മഹല്ല് നിവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!