29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Perumpilavu കല്ലുംപുറത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ടുപേര്‍ക്ക് പരിക്ക്

കല്ലുംപുറത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ടുപേര്‍ക്ക് പരിക്ക്

16

കടവല്ലൂര്‍ കല്ലുംപുറത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം പള്ളിക്കര സ്വദേശി ഏരത്തു വളപ്പില്‍ 34 വയസ്സുള്ള റിഷാദ്,ചിയാന്നൂര് സ്വദേശി കൈപ്പുറ വളപ്പില്‍ 27 വയസ്സുള്ള അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി 9 30 തോടെ കല്ലുംപുറം സെന്ററിന് സമീപമാണ് അപകടം നടന്നത് .
ചങ്ങരംകുളം ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ എതിര്‍ ദിശയില്‍ നിന്നും വന്നിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അരുണിന്റെ കാലിലെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

ADVERTISEMENT
error: Content is protected !!