31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Perumpilavu മുക്കൂട്ട സെന്ററില്‍ മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സിച്ച് ഓണ്‍ കര്‍മ്മം നടത്തി

മുക്കൂട്ട സെന്ററില്‍ മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സിച്ച് ഓണ്‍ കര്‍മ്മം നടത്തി

32

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ മുക്കൂട്ട സെന്ററില്‍ അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സിച്ച് ഓണ്‍ കര്‍മ്മം നടത്തി.പൊന്നാനി എം. പി.അബ്ദുള്‍ സമദ് സമദാനി എം.പി.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുംമാമ് പദ്ധതിക്കായി തുക അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍ കുട്ടി സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.ബാബു നാസര്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ മാസ്റ്റര്‍,മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദര്‍,മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ധി അവുങ്ങാട്ടില്‍,മജീദ് തച്ചറായില്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!