29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Perumpilavu അപകട പാതയായ പഴഞ്ഞി അരുവായി റോഡ് സന്ദര്‍ശിച്ച് ജനപ്രതിനിധികളും പിഡബ്ല്യുഡിയും

അപകട പാതയായ പഴഞ്ഞി അരുവായി റോഡ് സന്ദര്‍ശിച്ച് ജനപ്രതിനിധികളും പിഡബ്ല്യുഡിയും

26

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പഴഞ്ഞി അരുവായി റോഡ് ജനപ്രതിനിധികളും പീഡബ്ല്യുഡി അധികൃതരും സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ബൈക്കിടിച്ച് വഴിയാത്രികന്‍ മരിച്ചിരുന്നു. റോഡിലെ വളവും വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. പുതിയ ഭരണ സമിതി അധികാരമേറ്റെടുത്ത് 3 മാസം കഴിഞ്ഞപ്പോള്‍ തന്നെ ഈ പ്രദേശത്തെ വിഷയം ചൂണ്ടി കാട്ടി പൊതുമരാമത്തിനും പഞ്ചായത്ത് രേഖ മൂലം കത്തു നല്‍യിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ വീണ്ടും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രമോദിനെ വിഷയം ധരിപ്പിച്ചിരുന്നു. തിങ്കളാഴ്ച കുന്നംകുളം പൊതുമരാമത്ത് വകുപ്പിന്റെ ഓവര്‍സീയര്‍മാരായ എം എം ഷാജി,ജൂലി പി വര്‍ഗീസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു വൈസ് പ്രസിഡന്റ് മിനി ഐപ്പ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാക്ക് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.സ്ഥലം പരിശോധിച്ച ശേഷം പഴഞ്ഞി എം ഡി കോളേജിനു സമീപത്തും, അരുവായിയില്‍ 2 സ്ഥലത്തും റോഡില്‍ റീഫ്‌ലക്ടറുകള്‍ സ്ഥാപിക്കാനും, അപകടങ്ങളെ സൂചിപ്പിച്ചുള്ള 2 സൈന്‍ ബോര്‍ഡുകള്‍ കൂടി സ്ഥാപിക്കാമെന്നും പൊതുമരാമത്ത് അധികാരികള്‍ ഉറപ്പ് നല്‍കി.

 

ADVERTISEMENT
error: Content is protected !!