ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്‍ഷുറന്‍സ് വാരഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കുന്നംകുളം ബ്രാഞ്ച് ഓഫീസില്‍ നടന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ മനു ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം എല്‍ഐസി ചീഫ് മാനേജര്‍ എന്‍. എം. വാസുദേവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഈ വര്‍ഷം ആദ്യമായി എം.ഡി.ആര്‍.ടി (ങഉഞഠ) യോഗ്യത നേടിയ കുന്നംകുളം ബ്രാഞ്ചിലെ ഏജന്റ് സി. കെ. സംഗീതയെ ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു.അസിസ്റ്റന്റ് മാനേജര്‍ സുനില്‍കുമാര്‍, വിവിധ ഓഫീസര്‍മാര്‍, ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, ഏജന്റുമാര്‍, ജീവനക്കാര്‍, പോളിസി ഉടമകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



