കുന്നംകുളം ചൊവ്വന്നൂര്‍ കുട്ടംകുളത്തില്‍ ഗൃഹനാഥയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വന്നൂര്‍ സ്വദേശി മുതിരംപറമ്പത്ത് വീട്ടില്‍ 66 വയസ്സുള്ള രാഗിണിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം അഗ്‌നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കാരം നടത്തും. ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബ്രിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാമ് മൃതദേഹം പുറത്തെടുത്തത്.



