29.9 C
Kunnamkulam
Thursday, September 3, 2026
Home Bureaus Perumpilavu കടവല്ലൂരില്‍ ഡ്രം സീഡര്‍ പരീക്ഷണം വിജയിച്ചു

കടവല്ലൂരില്‍ ഡ്രം സീഡര്‍ പരീക്ഷണം വിജയിച്ചു

5

ഡ്രം സീഡര്‍ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ചേറ്റുവിത വിജയിച്ചു. വിത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 90 ശതമാനം വിത്തുകളും കൃത്യമായി മുളയ്ക്കുകയും നെല്‍ച്ചെടികള്‍ മികച്ച രീതിയില്‍ വളരുകയും ചെയ്യുന്നതായി കര്‍ഷകര്‍ പറഞ്ഞു. കൃഷിവകുപ്പിന്റെ നിര്‍ദേശാനുസരണം കടവല്ലൂര്‍ അടിമനത്താഴം പാടശേഖരത്തിലെ 20 സെന്റിലാണു ഡ്രം സീഡര്‍ പരീക്ഷണം നടത്തിയത്. പദ്ധതി വിജയം കണ്ടതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനൊരുങ്ങുകയാണു കര്‍ഷകര്‍. മുളപ്പിച്ച നെല്‍വിത്തുകള്‍ കൃത്യമായ വരികളില്‍ പാടത്തു നേരിട്ടു വിതയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ ഉപകരണമാണു ഡ്രം സീഡര്‍. ഞാറ്റടി തയാറാക്കാനും പറിച്ചു നടാനുമുള്ള കൂലിച്ചെലവ് നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുന്നതാണു പുതിയ രീതി പരീക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. കൃത്യമായ അകലത്തില്‍ നെല്‍ച്ചെടികള്‍ വളരുന്നതിനാല്‍ കള വളരുന്നതിനു സാധ്യത കൂടുതലാണ്. ഇതിനാല്‍ കള നശീകരണത്തെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കൃഷി വിദഗ്ധര്‍ അടുത്ത ആഴ്ച പാടശേഖരം സന്ദര്‍ശിക്കാന്‍ എത്തുമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!