32.7 C
Kunnamkulam
Saturday, September 5, 2026
Home Bureaus Perumpilavu ചങ്ങരംകുളത്ത് ക്ഷേത്രഭണ്ഡാരം തുറന്നു മോഷണം ; പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ചങ്ങരംകുളത്ത് ക്ഷേത്രഭണ്ഡാരം തുറന്നു മോഷണം ; പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി

31

ചങ്ങരംകുളത്ത് ക്ഷേത്രഭണ്ഡാരം തുറന്നു മോഷണം നടത്തിയ കേസില്‍ പിടികൂടിയ പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വട്ടംകുളം കുറ്റിപ്പാല പറക്കുന്നത് ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍, പൊന്മുണ്ടം സ്വദേശി പാലക്കപറമ്പില്‍ ജബ്ബാറാണ് അറസ്റ്റിലായത്. ചങ്ങരംകുളം പോലിസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. ജിതിന്‍വാസ്, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീലേഷ്, ജിജു കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയതും ക്ഷേത്രത്തിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചതും. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

 

ADVERTISEMENT
error: Content is protected !!