30.7 C
Kunnamkulam
Saturday, September 5, 2026
Home Bureaus Punnayurkulam ‘ലൈറ്റ് ഓഫ് മദീന ടു കെ 26’ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

‘ലൈറ്റ് ഓഫ് മദീന ടു കെ 26’ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

5

മന്ദലാംകുന്ന് സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, എസ്.വൈ.എസ്, എസ്.എസ്.എഫ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ലൈറ്റ് ഓഫ് മദീന ടു കെ 26 ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.ആരംഭ റസൂല്‍ അനുധാവനത്തിന്റെ ആനന്ദം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എസ് എസ് എഫ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ഷിയാസ് അഷറഫി എടക്കര ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ അല്‍ അസഹരി മന്ദലാംകുന്നിന്റെ അധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ ഷംസുദ്ദീന്‍ ഹാറൂനി, റഷീദ് മുസ്ലിയാര്‍, താജുദ്ദീന്‍ സഅദി അല്‍ അദവി, സുല്‍ത്താന്‍ മന്ദലാംകുന്ന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് നടത്തിയ ടീം ഇലല്‍ മദീന ഇശല്‍ ബുര്‍ദ മജ്‌ലിസില്‍ ഷക്കീര്‍ മുസ്ലിയാര്‍ വാരാണാക്കര, മാസ്റ്റര്‍ ശിഹാബ് തിരൂര്, ഷാഹുല്‍ഹമീദ് തലക്കടത്തൂര്‍, ബാസിത് പുത്തനത്താണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദുആ സമ്മേളനത്തിന് നൂറു സ്സാദാത്ത് ബയാര്‍ തങ്ങള്‍ നേതൃത്വം നല്‍കി. യൂണിറ്റിലെ കുട്ടികളുടെ ഖവാലി, ദഫ് തുടങ്ങീ കലാപരിപാടികളും ഉണ്ടായിരുന്നു. എസ് വൈ എസ് മന്ദലാംകുന്ന് യൂണിറ്റ് പ്രസിഡണ്ട് അനസ് മുഈനി അല്‍ ഹബീബി മന്ദലാംകുന്ന് പ്രാര്‍ത്ഥനയും സ്വാഗതസംഘം കണ്‍വീനര്‍ ഫയാസ് സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി ഷാഹിദ് നന്ദിയും പറഞ്ഞു. പങ്കെടുത്തവര്‍ക്ക് തബറുക്ക് വിതരണവും ഉണ്ടായിരുന്നു

 

ADVERTISEMENT
error: Content is protected !!