27.7 C
Kunnamkulam
Saturday, September 5, 2026
Home Bureaus Perumpilavu അക്ഷരവെളിച്ചമേകിയവര്‍ക്ക് ആദരമൊരുക്കി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്

അക്ഷരവെളിച്ചമേകിയവര്‍ക്ക് ആദരമൊരുക്കി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്

13

അധ്യാപക ദിനത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അക്ഷരവെളിച്ചമേകിയവര്‍ക്ക് ആദരമൊരുക്കിയത് ശ്രദ്ധേയമായി. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വഴികാട്ടിയ ദീപങ്ങള്‍ക്ക് സ്‌നേഹത്തിന്റെ ആദരം ഒരുക്കിയത്. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 11 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന അധ്യാപകരെയും പഞ്ചായത്തിന്റെ നിലവിലെ ജനപ്രതിനിധികളായിട്ടുള്ള അധ്യാപകരായിരുന്ന 2 മെമ്പര്‍മാരെയും ആദരിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ നിര്‍വഹിച്ചു. പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാക്ക് അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് പി എം അലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മോനിഷ രജീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ അരുണ്‍ ദാസ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ടി എസ് മണികണ്ഠന്‍, എന്‍ കെ ചന്ദ്രാവതി, സ്വീറ്റി ഷാജു, പി പി അഖില്‍, അഞ്ചു സുധീഷ്, സന്ധ്യാ ഷിബു,കെ എച്ച് സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ഐപ്പ്,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദന്‍ മാസ്റ്റര്‍, പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക മേഴ്‌സി മാത്യു, പെങ്ങാമുക്ക് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ സി ജെ ഷനോജ് മാസ്റ്റര്‍, പെങ്ങാമുക്ക് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപിക ആശ ജിഷി കാട്ടകാമ്പാല്‍ ഇ എം എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപിക എം എസ് ബിന്ദു, കാഞ്ഞിരമുക്ക് എംജി സ്‌കൂള്‍ പ്രധാന അധ്യാപിക ഷൈജി തമ്പി, എ എസ് പെരുംതുരുത്തി സ്‌കൂള്‍ പ്രധാന അധ്യാപിക സുജ, മാര്‍ ബസേലിയസ് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ ഐ ജീബ്ലെസ് ജോര്‍ജ്, മാര്‍ത്തോമ പഴഞ്ഞി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ നൗഫല്‍ മാസ്റ്റര്‍ ചിറക്കല്‍ ഐ.ജി സ്‌കൂള്‍ പ്രധാന അധ്യാപിക കെ പി ദിവ്യ, എന്നിവരെയാണ് ചടങ്ങില്‍ പൊന്നാട നല്‍കി ആദരിച്ചത്.തുടര്‍ന്ന് ദിനത്തോടനുബന്ധിച്ച് കേക്കുമുറിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് ജയശങ്കര്‍ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രധാന അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!