27.7 C
Kunnamkulam
Saturday, September 5, 2026
Home Bureaus Perumpilavu ചൂണ്ടല്‍ ഗവ.യു.പി. സ്‌കൂളില്‍ അദ്ധ്യാപക ദിനാചരണം

ചൂണ്ടല്‍ ഗവ.യു.പി. സ്‌കൂളില്‍ അദ്ധ്യാപക ദിനാചരണം

6

ചൂണ്ടല്‍ ഗവ.യു.പി. സ്‌കൂളില്‍ അദ്ധ്യാപകദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ സേവനം പൂര്‍ത്തിയാക്കി വിരമിച്ച അധ്യാപകരുടെ സ്‌നേഹ സംഗമം നടന്നു. പ്രധാന അധ്യാപിക സി.പി.ഷീജ ടീച്ചര്‍, പി.ടി.എ. പ്രസിഡണ്ട് സി.ഡി.പരമേശ്വരന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് സി.ഐ. മോഹന്‍ദാസ്, സ്റ്റാഫ് പ്രതിനിധി അമ്പിളി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാലയത്തിലെ മറ്റു അധ്യാപകരും പി.ടി.എ. ഭാരവാഹികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപക ദിനാചരണത്തിന് നേതൃത്വം നല്‍കി. വിരമിച്ച അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയാണ് ആദരമര്‍പ്പിച്ചത്.

ADVERTISEMENT
error: Content is protected !!