31 C
Kunnamkulam
Saturday, September 5, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റിന് തുടക്കം

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റിന് തുടക്കം

12

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റിന് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ തുടക്കമായി. മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള പൊതുസമ്മേളനം എം.ഇ.എസ്. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ് റിസര്‍ച്ച് സൂപ്പര്‍വൈസര്‍ ഡോ.നാജില റ്റി.വൈ.ഉദ്ഘാടനം ചെയ്തു.വിദ്യാ കൗണ്‍സില്‍ ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോക്ടര്‍ നജീബ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ സാജിത റസാഖ് , ലിംഗുവ ഫ്രാങ്കോ കോര്‍ഡിനേറ്റര്‍ വി അബ്ദുള്‍ റഹ്‌മാന്‍, പ്രോഗ്രാം കണ്‍വീനര്‍ നിമ്മി എം കെ എന്നിവര്‍ സംസാരിച്ചു .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 പ്രമുഖ സ്‌കൂളുകളില്‍ നിന്നുള്ള 615 മികച്ച വിദ്യാര്‍ത്ഥികള്‍ ഈ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത് .
വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ കഴിവുകള്‍ വിവിധ തലങ്ങളില്‍ വിലയിരുത്തുന്നതിനായി വ്യത്യസ്തങ്ങളായ മത്സര ഇനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭാഷാപ്രാവീണ്യത്തിനൊപ്പം സര്‍ഗ്ഗാത്മക ചിന്ത, അവതരണശേഷി, ആശയവിനിമയം, വേദിയിലെ ആത്മവിശ്വാസം തുടങ്ങിയ കഴിവുകള്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
മത്സരങ്ങള്‍ ഒരേസമയം സുഗമമായി നടത്തുന്നതിനായി സ്‌കൂള്‍ ക്യാമ്പസില്‍ 11 വേദികള്‍ സജ്ജീകരിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ഇംഗ്ലീഷ് ഭാഷയെ ഒരു വിഷയമായി മാത്രം കാണാതെ, ആശയവിനിമയത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ആത്മവിശ്വാസത്തിന്റെയും ശക്തമായ ഉപാധിയായി വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇംഗ്ലീഷ് ഫെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഒരേ വേദിയില്‍ എത്തിച്ച് അറിവും ആശയങ്ങളും കഴിവുകളും പങ്കുവെക്കാനുള്ള അവസരമാണ് ഈ ഫെസ്റ്റ് ഒരുക്കുന്നതെന്ന് അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോ നജീബ് മുഹമ്മത് പറഞ്ഞു.

ADVERTISEMENT
error: Content is protected !!