31 C
Kunnamkulam
Saturday, September 5, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ ‘അക്കാദമിക് ഫെസ്റ്റ് 2026’ സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ ‘അക്കാദമിക് ഫെസ്റ്റ് 2026’ സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ

7

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ അഞ്ചുദിവസങ്ങളിലായി അക്കാദമിക് ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു. ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള സമ്മേളനങ്ങളും സെമിനാറുകളും ഉള്‍പ്പെടുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ രൂപീകരണ അംഗവും മുന്‍ പ്രസിഡന്റുമായ പ്രൊഫ: മുഹമ്മദ് ഇളേടത്ത് നിര്‍വഹിക്കും.അറബിക് വിഭാഗത്തിന്റെ അന്തര്‍ദേശീയ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല പി.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. സി എം സാബിര്‍ നവാസ് നിര്‍വഹിക്കും, സൈക്കോളജി വിഭാഗം അസോസിയേഷന്‍ ഉദ്ഘാടനവും അന്തര്‍ദേശീയ സമ്മേളനവും കുട്ടനെല്ലൂര്‍ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജ്, സൈക്കോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറും സൈക്കോളജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്സണുമായ ഡോ. ടി. ജി. സുജിഷ നിര്‍വഹിക്കും. കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയും സുസ്ഥിര വികസനവും, സൈക്കോളജി വിഭാഗത്തിന്റെ മനഃശാസ്ത്രത്തിലെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍, അറബിക് വിഭാഗത്തിന്റെ സമകാലിക അറബി സാഹിത്യത്തിലെ ആത്മീയതയും മാനവിക ബോധവും, ഫിസിക്സ്-കെമിസ്ട്രി വിഭാഗത്തിന്റെ അടിസ്ഥാന ശാസ്ത്രത്തിലെ ഉയര്‍ന്നുവരുന്ന അതിരുകള്‍ സമീപനങ്ങളും നവീകരണങ്ങളും, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ‘കൃത്രിമ ബുദ്ധിയും കമ്പ്യൂട്ടിംഗും: അവസരങ്ങള്‍, ഗവേഷണം, പരിണാമം’. ഇംഗ്ലീഷ് വിഭാഗത്തിന്റെ ‘കഥകളും തിരശ്ശീലകളും സമൂഹവും മാറുന്ന ലോകത്തിലെ സംസ്‌കാരം, മാധ്യമം, പ്രതിനിധാനം’, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യുണിക്കേഷന്‍ വിഭാഗത്തിന്റെ ദേശീയ മാധ്യമ സംഗമം, ‘അതിരുകളില്ലാത്ത ശബ്ദം: നീതി, പ്രതിരോധം, അതിജീവനം – കൃത്രിമ ബുദ്ധിയുടെ കാലത്തെ മാധ്യമം: സത്യം, വിശ്വാസം, ആശയവിനിമയം എന്നിവയിലെ പരിവര്‍ത്തനം’, എന്നിവയാണ് ഫെസ്റ്റിന്റെ പ്രധാന അക്കാദമിക് പരിപാടികള്‍. രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ അധ്യാപകരും ഗവേഷകരും വിദഗ്ധരും പങ്കെടുക്കുന്ന ഫെസ്റ്റ്, ഗവേഷണം, നൂതന ആശയങ്ങള്‍, സാങ്കേതികവിദ്യ, സാഹിത്യം, ശാസ്ത്രം, മാധ്യമം, സുസ്ഥിര വികസനം എന്നിവയെ ഒരേ വേദിയില്‍ ചര്‍ച്ച ചെയ്യുന്നതിന് അവസരമൊരുക്കും .അന്‍സാര്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ജെ ഫരീദ, കോളേജ് ഡയറക്ടര്‍ ഷാജു മുഹമ്മദുണ്ണി, ഐക്യുഎസി കോഡിനേറ്റര്‍ ജൂബി ജോയ്, നാക്ക് കോഡിനേറ്റര്‍ സുനിയ ഇബ്രാഹിംകുട്ടി, മീഡിയ കോഡിനേറ്റര്‍ എം എ കമറുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

 

 

ADVERTISEMENT
error: Content is protected !!