47 -ാമത് കേരള പോലീസ് ,സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റിനോടനുബന്ധിച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് നടത്തുന്ന കൂട്ടയോട്ടം ഞായറാഴ്ച പെരുമ്പിലാവില്‍ നടക്കും. ജില്ല അതിര്‍ത്തിയായ തണത്തറ പാലത്തിന് സമീപത്തിന് നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തില്‍ എഴുനൂറോളം പേര്‍ പങ്കെടുക്കും.ലഹരിക്കെതിരെ കളിക്കളത്തിലേക്ക് മടങ്ങുവാനുള്ള യെസ് സേ ടു സ്‌പോര്‍ട്‌സ് , നോ ടു ഡ്രഗ്‌സ് എന്ന സന്ദേശവുമായി ദീപശിഖ പ്രയാണവും കൂട്ടയോട്ടവും ലഹരിവിരുദ്ധ സെമിനാറും സായാഹ്നസദസ്സുമായി തൃശൂര്‍ സിറ്റി പോലീസ് ആഘോഷകരമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. സെപ്തംബര്‍ 5, ശനിയാഴ്ച കാസര്‍ഗോഡ് നിന്നും ആരംഭിച്ച ദീപശിഖ റാലി സെപ്തംബര്‍ 6, ഞായറാഴ്ച് കാലത്ത് 11.30ന് പാലക്കാട്-തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ പെരുമ്പിലാവിനടുത്തുള്ള തണുത്തറ പാലത്തില്‍ എത്തി ദീപശിഖ ഏറ്റുവാങ്ങുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ദീപശിഖ ഏറ്റുവാങ്ങുന്നതിനായി തൃശൂര്‍ സിറ്റി ജില്ലയെ പ്രതിനിധീകരിച്ച് നിരവധി കല, കായിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ നിരവധി പേരാണ് പങ്കെടുക്കുന്നത്. തുടര്‍ന്ന് ദീപശിഖ പ്രയാണം പെരുമ്പിലാവ് സെന്ററില്‍ നിന്നും മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന കൂട്ടയോട്ടത്തോടെ പെരുമ്പിലാവ് ഇംഗ്‌ളീഷ് സ്‌കൂളില്‍ എത്തി ലഹരിവിരുദ്ധ സെമിനാര്‍, സൌഹൃദ ഫുട്‌ബോള്‍മത്സരം, വടംവലി ഷോര്‍ട്ഫിലിം പ്രദര്‍ശനം, എക്‌സിബിഷന്‍, ഫ്‌ളാഷ്‌മോബ് എന്നീ പരിപാടികള്‍ക്കുശേഷം ദീപശിഖ വൈകീട്ട് 2.30 ന് ചേറ്റുവ അതിര്‍ത്തിയിലെത്തും.തുടര്‍ന്ന് വൈകീട്ട് 4.00 മണിയോടുകൂടി തൃശൂര്‍ തെക്കേ ഗോപുരനടയില്‍ നടക്കുന്ന ആഘോഷ പരിപാടികളോടെ സായാഹ്നസദസ്സിന് അരങ്ങുണരും. സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളും പൊതുജനങ്ങളും പങ്കെടുക്കുന്ന ലഹരിക്കെതിരെയുള്ള സായാഹ്നസദസ്സിന് വൈകീട്ട് 5 മണിയോടെ ആരംഭിക്കുന്ന സായാഹ്ന സദസ്സില്‍, കായിക യുവജന ക്ഷേമവകുപ്പ് മന്ത്രി ശ്രി. ഒ. ജെ ജനീഷ്. തൃശൂര്‍ എം എല്‍ എ രാജന്‍ ജെ പല്ലന്‍, തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, തൃശൂര്‍ റെയ്ഞ്ച് ഡി െഎ ജി. ടി. നാരായണന്‍ െഎ പി എസ്, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ െഎ എ എസ്, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍ ദേശ്മുഖ് െഎ പി എസ്, തൃശൂര്‍ റൂറല്‍ ജീല്ല പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ െഎ പി എസ്, എന്നിവരോടൊപ്പം പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ്, പ്രമുഖ സാഹിത്യകാരന്‍ പി.വി കൃഷ്ണന്‍നായര്‍ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും


