എട്ടു നോമ്പ് പെരുന്നാളിന്റെ ഭാഗമായി ഗാന ശൂശ്രൂഷ സമര്‍പ്പണം നടത്തി

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ ദൈവമാതാവിന്റെ എട്ടു നോമ്പ് പെരുന്നാളിന്റെ ഭാഗമായി ഇടവക മര്‍ത്തമറിയം വനിതാ സമാജം അംഗങ്ങള്‍ ഗാന ശൂശ്രൂഷ സമര്‍പ്പണം നടത്തി. കഴിഞ്ഞ നാളുകളില്‍ ദൈവമാതാവില്‍ നിന്ന് ലഭിച്ച അനുഗ്രഹത്തിന്റെ നന്ദി സൂചകമായാണ് സമാജം അംഗങ്ങള്‍ ഗാന ശുശ്രൂഷയ്ക്ക് ഒരുങ്ങിയത്. എട്ടു നോമ്പ് സുവിശേഷ യോഗത്തിന്റെ സമാപന ദിവസം വെള്ളിയാഴ്ച രാത്രി ക്വയര്‍ മാസ്റ്റര്‍ വര്‍ഗ്ഗീസ് തമ്പിയുടെ നേതൃത്വത്തില്‍ 30 ഓളം സമാജം അംഗങ്ങള്‍ ചേര്‍ന്നാണ് ഗാന ശുശ്രൂഷ നടത്തിയത്.

 

ADVERTISEMENT