വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഹരിത ഭൂമി കൃഷിക്കൂട്ടത്തിന്റെ ചെണ്ടുമല്ലി വിളവെടുപ്പ് നടന്നു. 10 സെന്റ് ഭൂമിയിലാണ് ചെണ്ടു മല്ലിപ്പൂ കൃഷി നടത്തിയത്. വെളിയങ്കോട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മജീദ് പാടിയോടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ പി അജയന്‍, ബ്ലോക്ക് എഡിഎ വിനയന്‍ എം വി, വെളിയങ്കോട് കൃഷി ഓഫീസര്‍ ലെമിന, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ദീപ , ഹരിതഭൂമി മെമ്പര്‍മാരായ ജമീല ഫാത്തിമ തുടങ്ങിയവര്‍ സംബന്ധിച്ചു
ADVERTISEMENT