പഴുന്നാന മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ കീഴില്‍ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞ ആഗസ്റ്റ് 25-ന് മാറ്റിവെച്ചിരുന്ന റാലിയാണ് ഞായറാഴ്ച നടന്നത്.പഴുന്നാന മഹല്ല് പ്രസിഡണ്ട് എം.വൈ. ലത്തീഫ് ഹാജി റാലിക്ക് നേതൃത്വം നല്‍കി. റാലിക്ക് മുന്നോടിയായി മഹല്ല് ഖത്തീബ് യൂസഫലി ബാഖവി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മുദരിസ് സൈനുല്‍ ആബിദ് അഹ്‌സനി ജാഥാ സന്ദേശം നല്‍കി.മഹല്ലിലെ പണ്ഡിതന്മാര്‍, മഹല്ല് സെക്രട്ടറി എ എം മുഹമ്മദ് സലിം, സ്വാദിഖ്, സലിം ഹാജി വെള്ളിത്തിരുത്തി, യൂസഫ് ഹാജി, മുഹമ്മദ് കുട്ടി പന്തല്ലൂര്‍, മനാഫ് ഉസ്താദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



