പാറേമ്പാടം സെന്റ് ആന്റണീസ് കത്തോലിക്ക ദേവാലയത്തിലെ വിശ്വാസ പരിശീലന ദിനാഘോഷം കുന്നംകുളം സെന്റ് ജോര്‍ജ്സി എം ഐ ആശ്രമത്തിലെ ഫാ: സെല്‍ജോ വെളിയന്നൂക്കാരന്‍ ഉദ്ഘാടനം ചെയ്തു.വികാരി ഫാ. പോള്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫാത്തിമ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റില്‍ മേരി, കൈക്കാരന് ബാസ്റ്റ്യന്‍ മണലില്‍,പി.റ്റി.എ. പ്രസിഡന്റ് ഡയസ് മണലില്‍ എന്നിവര്‍ സംസാരിച്ചു. വിശ്വാസ പരിശീലനരംഗത്ത് 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ജോയ്സി ടീച്ചറെ യോഗത്തില്‍ ആദരിച്ചു. എ സി സി വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് , എന്‍ഡോവ്മെന്റ് വിതരണം, കൂടുതല്‍ മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്കും മുഴുവന്‍ ഹാജരുള്ള അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുള്ള സമ്മാന വിതരണം കലാപരിപാടികള്‍, എന്നിവയും ഉണ്ടായിരുന്നു.ലിജോ മാസ്റ്റര്‍,അധ്യാപകരയായ റിബിന് എം ടി, ഹരിത സോണി, സാന്ദ്രമരിയ, ഏയ്ഞ്ചല്‍ റോസ്, ടോം മണ്ടുപാല്‍ എന്നിവര്‍ നേതൃത്വം നല്കി.


