25.6 C
Kunnamkulam
Thursday, October 22, 2026
Home Bureaus Kunnamkulam ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് തുടക്കം

ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് തുടക്കം

18

ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈ വര്‍ഷത്തെ പ്രധാന പെരുന്നാളിന് തുടക്കമായി. ബുധന്‍, വ്യാഴം (ഒക്ടോബര്‍ 21, 22) ദിവസങ്ങളിലായാണ് പെരുന്നാളാഘോഷം.
ബുധനാഴ്ച വൈകീട്ട് 6 മണിക്ക് ബാവയുടെ തിരുച്ചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും തുടര്‍ന്ന് സന്ധ്യാ നമസ്‌കാരം, പ്രദക്ഷിണം, ആശിര്‍വാദം, ശ്ലൈഹീക വാഴ്വ് എന്നിവയും ഉണ്ടായി. കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.വ്യാഴാഴ്ച്ച രാവിലെ ഇടവക മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്‍മേല്‍ കുര്‍ബാന, ധൂപപ്രാര്‍ത്ഥന അവാര്‍ഡ് വിതരണം കൈമുത്ത് എന്നിവ നടന്നു.ഉച്ചക്ക് ശേഷം വിവിധ പ്രാദേശിക പെരുന്നാള്‍ കമ്മിറ്റികളുടെ ആഘോഷങ്ങള്‍ ആരംഭിക്കും. വൈകിട്ട് 4:30 യോടെ ആഘോഷങ്ങള്‍ പള്ളിയില്‍ എത്തി സമാപിക്കും. തുടര്‍ന്ന് കൊടിയും സ്ലീബായും ഇറക്കല്‍, ആശിര്‍വാദം, തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും.ഒക്ടോബര്‍ 12 തിങ്കളാഴ്ച മുതല്‍ പെരുന്നാള്‍ ദിനം വരെ വിവിധ വാര്‍ഡ് അടിസ്ഥാനത്തില്‍ ദിവസവും രാവിലെ പ്രഭാത നമസ്‌കാരവും അഞ്ചിന്‍മേല്‍ കുര്‍ബാനയും നടന്നുവരുന്നുണ്ട്.വികാരി ഫാ. വി.എം. സാമുവേല്‍, ട്രസ്റ്റി കെ.വി. റജി, സെക്രട്ടറി ബിജു മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നുണ്ട്.

 

ADVERTISEMENT
error: Content is protected !!