32 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Erumapetty ചൊവ്വന്നൂർ പഞ്ചായത്തിൽ ‘ബാല്യ സ്പന്ദനം’ ആരോഗ്യ പരിശോധന പദ്ധതിക്ക് തുടക്കം

ചൊവ്വന്നൂർ പഞ്ചായത്തിൽ ‘ബാല്യ സ്പന്ദനം’ ആരോഗ്യ പരിശോധന പദ്ധതിക്ക് തുടക്കം

12

അംഗന്‍വാടി കുട്ടികള്‍ക്കുള്ള ത്രൈമാസ ആരോഗ്യ പരിശോധനാ പദ്ധതിയായ ബാല്യ സ്പന്ദനത്തിന്റെ ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് എ എം നിധീഷ് നിര്‍വഹിച്ചു.പുതുശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ അംഗന്‍വാടിയില്‍ വച്ച് നടന്ന പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ അനൂപ് ബാലന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സി.വി അജയ് കുമാര്‍, വിഷയാവതരണം നടത്തി. പബ്ലിക് ഹെല്‍ത്ത് നഴ്സ് ഡി.ലീജ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.വി സുലോചന എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് സി.എം ഇന്ദു , എല്‍.എസ്.പി ജീന തോമസ് എന്നിവര്‍ ആരോഗ്യ പരിശോധനക്ക് നേതൃത്വം നല്‍കി. സെപ്തംബര്‍ 15നകം പഞ്ചായത്തിലെ മുഴുവന്‍ അംഗന്‍വാടികളിലും ആരോഗ്യ പരിശോധന പൂര്‍ത്തിയാകുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് അര്‍ഹമായ റഫറല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!