തിരുവത്ര പുത്തന്‍കടപ്പുറം ജി.എഫ്.യു.പി.സകൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വൈദ്യുതി സുരക്ഷാബോധവത്കരണം സംഘടിപ്പിച്ചു. പുത്തന്‍ചിറ കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ ഇ.കെ.സിറാജുദ്ദീന് നയിച്ച ക്ലാസ്സില്‍ നൂറോളംപേര്‍ പങ്കെടുത്തു. പ്രധാന അധ്യാപിക പി.കെ. റംല ഉല്‍ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് എ.എച്ച്.ശാലിനി, എസ്.എം.സി. ചെയര്‍പേഴ്സണ്‍ സി.എ.അബീന,എസ്.എം.സി. വൈസ് ചെയര്‍പേഴ്സണ്‍ സി.എ.സാബിറ, എസ്.കെ.പ്രിയ, എം.കെ. സലീം, എ.എസ്. സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.



