27.6 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Perumpilavu ചാലിശേരി യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളാഘോഷത്തിന് സമാപനം

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളാഘോഷത്തിന് സമാപനം

20

ചാലിശേരി പള്ളിയിലെ വിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ് പെരുന്നാളാഘോഷത്തിന് സമാപനമായി.ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുദിവസങ്ങളിലായി നടന്നുവന്ന വ്രതശുദ്ധിയുടെ എട്ടുനോമ്പാചരണത്തിനാണ് സമാപനമായത്. ചൊവ്വാഴ്ച രാവിലെ ഫാ ഡോ.മാണി രാജന്‍ കോറെപ്പിസ്‌കോപ്പ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണില്‍, ഫാ. ജോണ്‍ കുളങ്ങാട്ടില്‍ , ഫാ.തോമസ് ചീരന്‍ എന്നിവര്‍ സഹകാര്‍മ്മികരായി.മധ്യസ്ഥ പ്രാര്‍ത്ഥന, പെരുന്നാള്‍ സന്ദേശവും ഉണ്ടായി.പൊന്‍ – വെള്ളി കുരിശുകളേന്തി പെരുന്നാള്‍ പ്രദക്ഷിണം കല്ലുപുറം റോഡ് ചുറ്റി പള്ളിയിലെത്തി തുടര്‍ന്ന് ആശീര്‍വാദം നടത്തി. പ്രാര്‍ത്ഥനക്ക് ശേഷം സൂനോറോ പേടകത്തില്‍ നിന്നെടുത്തു വിശ്വാസികള്‍ വണങ്ങി. വിശ്വാസികള്‍ മധുരപലഹാരങ്ങള്‍ വിതരണം നടത്തി.നാനാ-ജാതി മതസ്ഥര്‍ പങ്കെടുത്ത നേര്‍ച്ചസദ്യയോടെ എട്ടുനോമ്പ് പെരുന്നാള്‍ സമാപിച്ചു. വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണില്‍ ,ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങിയ പെരുന്നാള്‍ കമ്മിറ്റി ,ഭക്തസംഘടന ഭാരവാഹികള്‍ ,കുടുംബ യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!