പനി ബാധിച്ച് പുനെയില്‍ ചികിത്സയിലായിരുന്ന പോര്‍ക്കുളം സ്വദേശിയായ യുവാവ് മരിച്ചു. പോര്‍ക്കുളം പയ്യൂര്‍ വീട്ടില്‍ ബിജുപീറ്റര്‍ മകന്‍ മെല്‍വിന്‍ ബിജു (22) ആണ് കഴിഞ്ഞ ദിവസം പൂനയില്‍ വെച്ച് ചികിത്സയ്ക്കിടെ മരിച്ചത്. ടൂള്‍ & ഡൈ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പൂനയിലെ ഒരു കമ്പനിയില്‍ രണ്ടു വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിക്കും. സംസ്‌കാരം ബുധന്‍ ഉച്ചക്ക് 2 മണിക്ക് കുന്നംകുളം അടുപ്പൂട്ടി വി.നാഗല്‍ സെമിത്തേരിയില്‍.
അമ്മ: മിനി ബിജു.



