32.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu ‘ശിവാലയ’ നിര്‍മാണ കമ്പനിയുടെ അനാസ്ഥ ; നഷ്ടപരിഹാരം നൽകണമെന്ന് വെൽഫെയർ പാർട്ടി

‘ശിവാലയ’ നിര്‍മാണ കമ്പനിയുടെ അനാസ്ഥ ; നഷ്ടപരിഹാരം നൽകണമെന്ന് വെൽഫെയർ പാർട്ടി

21

നാഷണല്‍ ഹൈവേയില്‍ നിര്‍മാണ കമ്പനി ‘ശിവാലയ’യുടെ അനാസ്ഥ മൂലം സംഭവിച്ച സുരക്ഷാ വീഴ്ചയില്‍ അപകടങ്ങളില്‍പെട്ടവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ എസ്. നിസാര്‍ ആവശ്യപ്പെട്ടു. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷാ ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് നാഷണല്‍ ഹൈവേ – 66 ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ കരാര്‍ കമ്പനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും നിലവിലുള്ള ലൈസന്‍സുകള്‍ റദ്ദ് ചെയ്ത് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവാലയയുടെ തൃപ്രയാര്‍ കിഴക്കേ നടയിലുള്ള ഓഫീസിലേക്ക് വെല്‍ഫയര്‍ പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് കെ എസ് നിസാര്‍ ുദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഖീബ് കെ തറയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉമൈറ കെ എസ്, വൈസ് പ്രസിഡണ്ട് റഷീദ് മാസ്റ്റര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!