32.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu അന്‍സാര്‍ വിമന്‍സ് കോളേജില്‍ അക്കാദമിക് ഫെസ്റ്റ് 2026ന് തുടക്കം

അന്‍സാര്‍ വിമന്‍സ് കോളേജില്‍ അക്കാദമിക് ഫെസ്റ്റ് 2026ന് തുടക്കം

18

ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങളുമായി അന്‍സാര്‍ വിമന്‍സ് കോളേജില്‍ സംഘടിപ്പിക്കുന്ന അക്കാദമിക് ഫെസ്റ്റ് 2026ന് തുടക്കമായി. പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ രൂപീകരണ അംഗവും മുന്‍ പ്രസിഡന്റുമായ പ്രൊഫ. മുഹമ്മദ് ഇളേടത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യയും , എ ഐയും മനുഷ്യരെ നിയന്ത്രിക്കുന്ന അവസ്ഥാ വിശേഷമുണ്ടാകരുത് എന്നും ഇത്തരം രീതികളെ വല്ലാതെ ആശ്രയിക്കുന്നത് മനുഷ്യരുടെ ചിന്താശേഷിയും സര്‍ഗാത്മകതയും ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അറബിക് വിഭാഗത്തിന്റെ അന്തര്‍ദേശീയ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല പി.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. സാബിര്‍ നവാസ് സി. എം. നിര്‍വഹിച്ചു . സൈക്കോളജി വിഭാഗം അസോസിയേഷന്‍ ഉദ്ഘാടനവും, അന്തര്‍ദേശീയ സമ്മേളനവും അസോസിയേറ്റ് പ്രൊഫസറും സൈക്കോളജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്‌സണുമായ ഡോ. സുജിഷ ടി. ജി. നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജെ ഫരീദ അധ്യക്ഷത വഹിച്ച പരിപാടിയില്‍, ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ഷാജു മുഹമ്മദുണ്ണി, വിദേശ പ്രതിനിധികളായ അബ്ദുല്ല മുതഹാര്‍ , ഗാദാ അല്‍കാഷ്ലെക് , ജൂബി ജോയ് , സുനിയ ഇബ്രാഹീംകുട്ടി, ശിഹാബ് അലി , ഡോ. ബിന്ദു മേനോന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!