കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായിട്ടുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന പരിപാടി വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം പി രാജന് സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ എം റസാഖ്,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ അരുണ്‍ ദാസ്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി കെ സദാനന്ദന് മാസ്റ്റര്‍, ജനപ്രതിനിധികളായ ടി എസ് മണികണ്ഠന്, എന്‍ കെ ചന്ദ്രാവതി, സന്തോഷ് കൊളത്തേരി, സ്വീറ്റി ഷാജു, അഖില്‍ പി പി, ജിന്‍സി സജു, മോനിഷ രജീഷ്, അഞ്ചു സുധീഷ്, പി എം അലി, സ്വപ്ന പ്രിന്‍സ്, സന്ധ്യ ഷിബു, കെ എച് സിദ്ധിഖ്, എന്നിവര്‍ പ്രസംഗിച്ചു.മുപ്പത്തിയാറോളം വരുന്ന വ്യക്തിഗത പ്രൊജക്റ്റുകളി ലാണ് കാട്ടകാമ്പാല്‍ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുന്നത്.255 പദ്ധതികളിലായി 13 കോടി 57 ലക്ഷം രൂപയുടെ വാര്‍ഷീക പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ സൂചിപ്പിച്ചു.
അംഗീകാരം ലഭിച്ച പദ്ധതികള്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്കായി കാല താമസം കൂടാതെ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



