31.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് പുതിയ മൈക്രോഗ്രീന്‍ സംരംഭത്തിന് തുടക്കമായി

കുന്നംകുളത്ത് പുതിയ മൈക്രോഗ്രീന്‍ സംരംഭത്തിന് തുടക്കമായി

25

 

വനിതാ കര്‍ഷക വര്‍ഷത്തില്‍ മാതൃകയായി കൃഷ്ണശ്രീ കൃഷിക്കൂട്ടം ; ‘മദേഴ്സ് ഗ്രീന്‍’ മൈക്രോഗ്രീന്‍, സലാഡ് യൂണിറ്റ് കുന്നംകുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. 2026 അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷാചരണത്തിന്റെ ഭാഗമായിട്ടാണ് കുന്നംകുളത്ത് പുതിയ മൈക്രോഗ്രീന്‍ സംരംഭത്തിന് തുടക്കമായത്. യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കുന്നംകുളം കൃഷി ഓഫീസര്‍ എസ്. ജയന്‍ നിര്‍വഹിച്ചു. കുന്നംകുളം നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. കുന്നംകുളം കൃഷിഭവന്‍ പരിധിയിലെ ‘കൃഷ്ണശ്രീ കൃഷിക്കൂട്ടത്തിന്റെ’ നേതൃത്വത്തിലാണ് ‘മദേഴ്സ് ഗ്രീന്‍ മൈക്രോഗ്രീന്‍ ആന്‍ഡ് റെഡി ടു ഈറ്റ് സലാഡ്’ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അനീഷ ഷിനോജിന്റെ നേതൃത്വത്തിലാണ് ഈ കൃഷിക്കൂട്ട സംരംഭം പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പരിചയസമ്പത്തുള്ള പ്രശസ്ത ഷെഫുമാരായ ലെനിഷ് ചന്ദ്രന്‍, ജോഷി കൃഷ്ണന്‍ എന്നിവരാണ് ഇവിടെ മൈക്രോഗ്രീനുകളും റെഡി ടു ഈറ്റ് സലാഡുകളും തയ്യാറാക്കുന്നത്. നാടിന് ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണരീതി പരിചയപ്പെടുത്തുന്നതിനൊപ്പം മൈക്രോഗ്രീന്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കൃഷി വകുപ്പിന്റെ പ്രത്യേക സഹകരണത്തോടെ, അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതിയില്‍നിന്ന് 2.75 ലക്ഷം രൂപ സബ്‌സിഡി ലഭ്യമാക്കിയാണ് യൂണിറ്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിച്ചത്.

ADVERTISEMENT
error: Content is protected !!